മെൽബൺ:ജനുവരിയിൽ നടക്കുന്ന സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാമായ ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കണമെങ്കിൽ ലോക ഒന്നാം നമ്പർ പുരുഷതാരമായ നൊവാക് ജോക്കോവിച്ച് ഉൾപ്പെടെ കൊവിഡ് പ്രതിരോധ വാക്സിൻ നിർബന്ധമായും എടുത്തിരിക്കണമെന്ന് സംഘാടകർ. വാക്സിനോട് മുഖം തിരിച്ചു നിൽക്കുന്ന ജോക്കോവിച്ച് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.മെൽബണിൽ ജോക്കോവിച്ച് കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും ടൂർണമെന്റ് ഡയറക്ടർ ക്രെയ്ഗ് ടൈലി പറഞ്ഞു. വാക്സിൻ സ്വീകരിച്ചോ, ഇല്ലയോ എന്ന് ജോക്കോവിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം റാഫേൽ നദാൽ ടൂർണണമെന്റിൽ കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ടെന്നിസ് ആസ്ട്രേലിയയും വിക്ടോറിയ സംസ്ഥാന സർക്കാരും തമ്മിൽ മാസങ്ങളോളം നടന്ന ചർച്ചകൾക്കു ശേഷമാണ് ടൂർണമെന്റിനായി മെൽബൺ പാർക്കിൽ എത്തുന്ന എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന ചട്ടം വന്നത്. ജനുവരി 17നാണ് ആസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |