സിഡ്നി: ആസ്ട്രേലിയൻ ആഭ്യന്തര ട്വന്റി -20 ടൂർണമെന്റായ ബിഗ് ബാഷ് വനിതാ ലീഗിലെ ഏറ്റവും മികച്ച താരമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായിക ഹർമൻ പ്രീത് കൗർ. മെൽബൺ റെനഗേഡ്സിനുവേണ്ടി കളിച്ചാണ് ഹർമൻപ്രീത് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ബിഗ്ബാഷ് ലീഗിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം എന്ന റെക്കാഡാണ് ഹർമന്‍പ്രീതിന് സ്വന്തമായത്.
ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 399 റൺസ് അടിച്ചെടുത്ത ഇന്ത്യൻ താരം 15 വിക്കറ്റുകളും സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |