SignIn
Kerala Kaumudi Online
Thursday, 25 April 2024 7.33 AM IST

കാണാൻ പോകുന്ന പൂരം

cricket

ഇന്ത്യ -ന്യൂസിലാൻഡ് ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കാൺപൂരിൽ തുടക്കം

വിരാടും രോഹിതും രാഹുലുമില്ല,രഹാനെ നായകൻ,അയ്യർ അരങ്ങേറും

കാൺപൂർ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ന്യൂസിലാൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്ന് കാൺപൂരിലിറങ്ങുന്നു. നായകൻ വിരാട് കൊഹ‌്‌ലി,രോഹിത് ശർമ്മ, റിഷഭ് പന്ത്,ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമമനുവദിച്ചപ്പോൾ അപ്രതീക്ഷിതമായെത്തിയ പരിക്ക് കെ.എൽ രാഹുലിനെയും മാറ്റിനിറുത്തിയതിന്റെ സമ്മർദ്ദത്തിലാണ് ഇന്ത്യ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ ലോക ചാമ്പ്യന്മാർക്കെതിരെ പാഡ് കെട്ടുന്നത്.

വമ്പന്മാരുടെ അഭാവത്തിൽ പ്ളേയിംഗ് ഇലവനെ തിരഞ്ഞെടുക്കുകയാണ് നായകൻ രഹാനെയും കോച്ച് ദ്രാവിഡും നേരിടുന്ന വെല്ലുവിളി. ട്വന്റി-20 ഫോർമാറ്റിൽ തിളങ്ങിയ സൂര്യകുമാർ യാദവിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കാൺപൂരിൽ ശ്രേയസ് അയ്യരുടെ ടെസ്റ്റ് അരങ്ങേറ്റമാണ് നടക്കുകയെന്ന് രഹാനെ അറിയിച്ചിട്ടുണ്ട്.ഓപ്പണിംഗിൽ രോഹിത്,രാഹുൽ എന്നിവർ ഇല്ലാത്തതിനാൽ ശുഭ്മാൻ ഗിൽ-മായാങ്ക് അഗർവാൾ സഖ്യത്തിനാവും ചുമതല. ഫസ്റ്റ്ഡൗണായി വൈസ് ക്യാപ്ടൻ ചേതേശ്വർ പുജാരയെത്തും.മദ്ധ്യനിരയിൽ രഹാനെയ്ക്കൊപ്പം ശ്രേയസ്അയ്യരും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ഉണ്ടാകും.

കാൺപൂരിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്രജഡേജയെയും കളിപ്പിക്കുന്നത് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്കും കരുത്തുപകരം. മൂന്നാം സ്പിന്നറായി അക്ഷർ പട്ടേലാകും കളിക്കുക. മൂന്നാം സ്പിന്നറില്ലെങ്കിൽ സൂര്യകുമാറിന് അരങ്ങേറാൻ അവസരം ലഭിച്ചേക്കും. ഇശാന്ത് ശർമ്മ,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ് എന്നീ പേസർമാരിൽ രണ്ടു പേർക്കും അവസരം ലഭിക്കും.

മറുവശത്ത് കിവീസ് ടീമിൽ ട്രെന്റ് ബൗൾട്ടും കോളിൻ ഡി ഗ്രാൻഡ്ഹോമും ഇല്ലെങ്കിലും ട്വന്റി-20യിൽ നിന്ന് വിശ്രമമെടുത്ത് ടെസ്റ്റിന് തയ്യാറെടുത്ത നായകൻ കേൻ വില്യംസൺ നയിക്കാനിറങ്ങും.ടോം ലതാം,വിൽ യംഗ്,റോസ് ടെയ്‌ലർ,ഹെൻട്രി നിക്കോൾസ്, ടോം ബ്ളൻഡേൽ എന്നിവർ ബാറ്റിംഗ് നിരയിലുണ്ടാവും. മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണമോ എന്ന ചിന്തയിലാണ് കിവീസും .മിച്ചൽ സാന്റ്നർ,അജാസ് പട്ടേൽ, വിൽ സോമർവില്ലെ എന്നിവരാണ് സ്പിന്നർമാരായി ഇറങ്ങാൻ സാദ്ധ്യതയുള്ളത്. നീൽ വാഗ്നർ,ടിം സൗത്തീ,കൈൽ ജാമീസൺ എന്നീ പേസർമാരിൽ ആരെയൊക്കെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പടുത്തുമെന്നതും കിവികളെ അലട്ടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.