SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 PM IST

ബ്ളാസ്റ്റേഴ്സിന് ഗോളില്ലാ സമനില

blasters

മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ളാസ്റ്റേഴ്സിൽ നിന്ന് വിജയം അകന്നുനിന്നു. ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ‌ഈസ്റ്റ് യുണൈറ്റഡിനോട് ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു മഞ്ഞപ്പട. ആദ്യ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാൻ ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.

ഇന്നലെ ഫത്തോർഡ നെഹ്റു സ്റ്റേഡിയത്തിൽ നേരിയ മുൻതൂക്കം ബ്ളാസ്റ്റേഴ്സിനായിരുന്നെങ്കിലും നോർത്ത് ഈസ്റ്റിന്റെ പ്രതിരോധം മറികടന്ന് വലചലിപ്പിക്കാൻ കഴിഞ്ഞില്ല.ആദ്യ പകുതിയിൽ ബ്ളാസ്റ്റേഴ്സിനായി ജോർജ് പെരേരയും വിൻസി ബാരറ്റോയും നടത്തിയ ശ്രമങ്ങൾ നോർത്ത് ഈസ്റ്റ് തടഞ്ഞിരുന്നു.രണ്ടാം പകുതിയിൽ സഹലിനെ ഇറക്കിയെങ്കിലും മഞ്ഞപ്പടയുടെ മുന്നേറ്റത്തിന് ചൂടുണ്ടായില്ല.

ഈ സമനിലയോടെ ഒരു പോയിന്റുമായി അക്കൗണ്ട് തുറന്ന ബ്ളാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BLASTERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.