ദുബായ്: മാഗ്നസ് കാൾസണും ഇയാൻ നെപോംനിച്ചിയും തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ആദ്യ ഗെയിം സമനിലയിൽ അവസാനിച്ചു. ഇന്നലെ ദുബായ് എക്സ്പോയിലെ എക്സിബിഷൻ ഹാൾ വേദിയായ പോരാട്ടത്തിൽ 45 നീക്കത്തിന് ശേഷം ഇരുവരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇരുവർക്കും അര പോയിന്റ് വീതം ഇപ്പോഴുണ്ട്. ഇത്തവണ 14 ഗെയിമുകളാണ് ഉള്ളത്. രണ്ടാമത്തെ ഗെയിം ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |