14 കോടി പ്രതിഫലം
ജയ്പൂർ: ഐ.പി.എൽ പുതിയ സീസണിലും സഞ്ജു സാംസൺ രാജസ്ഥാന്റെ നായകനായി തുടർന്നേക്കുമെന്ന് റിപ്പോർട്ട്. പുതിയ രണ്ട് ടീം കൂടി വരുന്നതിനാൽ ഇത്തവണ മെഗാലേലം ഉള്ളതിനാൽ 4 താരങ്ങളെയാണ് ഒരു ടീമിന് നിലനിറുത്താനാകുന്നത്. സഞ്ജുവിനെ ഒരു സീസണിൽ 14 കോടി രൂപ പ്രതിഫലം നൽകി രാജസ്ഥാൻ നിലനിറുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓരോ ടീമും നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക ഐ.പി.എൽ അധികൃതർക്കു കൈമാറേണ്ട അവസാന തീയതി ഈമാസം 30 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |