ഐ.എസ്.എല്ലിൽ ഇന്ന് ഇന്ത്യൻ ഫുട്ബാളിലെ ഏറ്റവും വലിയ പോരാട്ടമായ കൊൽക്കത്ത ഡെർബിയ്ക്ക് കളമൊരുങ്ങും. എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള കൊൽക്കത്ത ഡെർബി ഇന്ന് രാത്രി 7.30 മുതൽ ഗോവയിലെ തിലക് മൈതാനിയിലാണ്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ 4-2ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബഗാൻ തങ്ങളുടെ ചിരവൈരികളെ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ജംഷഡ്പൂരുമായി 1-1ന്റെ സമനിലയിൽ പിരിഞ്ഞ ഈസ്റ്റ്ബംഗാൾ സീസണിലെ ആദ്യ ജയമാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കഴിഞ്ഞ സീസണിലാണ് മോഹൻ ബഗാനും ഈസ്റ്റ്ബംഗാളും വന്നത്. മോഹൻ ബഗാൻ എടികെയുമായി ലയിച്ച് എടികെ മോഹൻ ബഗാനാവുകയായിരുന്നു. ഈസ്റ്റ്ബംഗാൾ നേരിട്ട് തന്നെ എത്തി.
കഴിഞ്ഞ സീസണിൽ ബഗാൻ റണ്ണറപ്പായപ്പോൾ ഈസ്റ്റ് ബംഗാളിന് 9-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കഴിഞ്ഞ സീസണിൽ രണ്ട് തവണ മുഖാമുഖം വന്നപ്പോഴും ബഗാനായിരുന്നു ജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |