ഭുവനേശ്വർ: പുരുഷന്മാരുടെ ജൂനിയർ ഹോക്കി ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ക്വാർട്ടറിൽ കടന്നു. പൂൾ ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ പോളണ്ടിനെ രണ്ടിനെതിരെ എട്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്. സഞ്ജയ്, ഹുണ്ടാൽ അർജീത് സിംഗ്, ചിർമാകോ സുദീപ് എന്നിവർ ഇന്ത്യയ്ക്കായി രണ്ട് ഗോൾ വീതം നേടി. ഉത്തംസിംഗും ഷർദാനന്ദ് തിവാരിയും ഓരോഗോൾ വീതം നേടി. ഡിസംബർ 1ന് ബൽജിയത്തിനെതിരെയാണ് ഇന്ത്യയുടെ ക്വാർട്ടർ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |