ബെംഗളുരു എഫ്.സിയെ 1-1ന് സമനിലയിൽ തളച്ച് ബ്ളാസ്റ്റേഴ്സ്
ബെംഗളുരുവിന് ലീഡ് നൽകിയ ആഷിഖ് കുരുണിയൻ സെൽഫ് ഗോളുമടിച്ചു
ബംബോലിം : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബെംഗളുരു എഫ്.സിയെ സമനിലയിൽ തളച്ച് കേരള ബ്ളാസ്റ്റേഴ്സ്. 85-ാം മിനിട്ടിൽ ബോക്സിന് പുറത്തുനിന്ന് നേടിയ ഗോളിലൂടെ ബെംഗളുരുവിനെ മുന്നിലെത്തിച്ച മലയാളി താരം ആഷിഖ് കരുണിയന്റെ ബൂട്ടിൽ നിന്ന് 88-ാം മിനിട്ടിൽ പിറന്ന സെൽഫ് ഗോളാണ് കളി സമനിലയിലാക്കിയത്.
ബോക്സിന് പുറത്തുനിന്ന് ആഷിഖ് തൊടുത്ത ഷോട്ട് ബ്ളാസ്റ്റേഴ്സ് ഗോളി അൽബിനോയുടെ കൈകളിലൂടെയാണ് വലയിൽ കയറിയത്. ഇതോടെ വിജയമുറപ്പിച്ച ബെംഗളുരുവിന് പക്ഷേ നാലുമിനിട്ടിന് ശേഷം ആഷിഖിലൂടെത്തേെ പന്ത് സ്വന്തം വലയിൽ കയറുന്നത് കാണേണ്ടിവന്നു.
സീസണിലെ മൂന്ന് മത്സരങ്ങളിൽ രണ്ടാം സമനില നേടിയ ബ്ളാസ്റ്റേഴ്സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.നാലുപോയിന്റുള്ള ബെംഗളുരു മൂന്നാം സ്ഥാനത്തും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |