മുംബയ്: ഐ.പി.എല്ലിൽ പുതിയ സീസണിൽ പുതിയ രണ്ട് ടീമുകൾ കൂടി എത്തുന്നതോടെ മെഗാതാര ലേലത്തിന് മുന്നോടിയായി നിലനിലവെ ടീമുകൾ നിലനിറുത്തിയ താരങ്ങളുടെ പട്ടിക ബി.സി.സി.ഐ ഇന്നലെ രാത്രിയോടെ ഔദ്യോഗികമായി പുറത്തു വിട്ടു. മലയാളി താരം സഞ്ജു സാംസണെ നേരത്തേ വാർത്തകൾ വന്നപോലെ 14 കോടി രൂപ പ്രതിഫലത്തിൽ രാജസ്ഥാൻ റോയൽസ് നിലനിറുത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് എം.എസ്. ധോണിയെ നിലനിറുത്തി. എന്നാൽ നിലനിറുത്തിയ മറ്റൊരു താരമായ രവീന്ദ്ര ജഡേജയേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ധോണിക്ക് ഉള്ളത്. ധോണിക്ക് 12ഉം ജഡേജയ്ക്ക് 16ഉം കോടി രൂപയാണ് ഈ സീസണിൽ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. വിരാട് കൊഹ്ലിയെ 15 കോടിക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും രോഹിത് ശർമ്മയെ 12 കോടിക്ക് മുംബയ് ഇന്ത്യൻസും നിലനിറുത്തി.
നിലനിറുത്തിയ താരങ്ങൾ:
(ബ്രായ്ക്കറ്റിൽ പ്രതിഫലത്തുക കോടിയിൽ)
ചെന്നൈ -ധോണി (12), ജഡേജ (16),മോയിൻ(8),റിതുരാജ്(6)
ഡൽഹി- പന്ത് (16), പട്ടേൽ (12),പ്രിഥ്വി (8), നോർട്ജെ (6)
മുംബയ് - രോഹിത് (16),ബുംറ (12), സൂര്യ(8),പൊള്ളാഡ് (6)
കൊൽക്കത്ത-റസ്സൽ (12),വരുൺ (8),വെങ്കിടേഷ് (8), നരെയ്ൻ(6)
രാജസ്ഥാൻ - സഞ്ജു (14), ബട്ട്ലർ (10), യശ്വസി(4)
പഞ്ചാബ്-മായങ്ക് (12), അർഷദീപ് (4)
ഹൈദരാബാദ്-വില്യംസൺ (14), സമദ് (4), ഉമ്രാൻ(4)
ബാംഗ്ലൂർ-കൊഹ്ലി (15),മാക്സ്വെൽ (11), സിറാജ് (7)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |