തുടർച്ചയായ അഞ്ചാം വിജയവുമായി റയൽ മാഡ്രിഡ് സ്പാനിഷ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത്
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ റയൽ മാഡ്രിഡിന്റെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ അവർ ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റിക് ക്ളബിനെ കീഴടക്കി. ഈ സീസണിൽ മിന്നുന്ന ഫോമിലുള്ള ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് റയലിന്റെ വിജയഗോൾ നേടിയത്. 40-ാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ചിന്റെ പാസിൽ നിന്നാണ് ബെൻസേമ വിജയഗോളടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |