കോഴിക്കോട്: ദേശീയ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇത്തവണയും കലാശക്കളിയിൽ ഏറ്റുമുട്ടുന്നത് മണിപ്പൂരും റെയിൽവേസും. ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ മണിപ്പൂർ ഒഡിഷയെയും റെയിൽവേസ് മിസോറാമിനെയും ഷൂട്ടൗട്ടിലാണ് മറി കടന്നത്. നാളെ ഉച്ച കഴിഞ്ഞ് 2.30-നാണ് ഫൈനൽ.നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂരിനെ എക്സ്ട്രാ ടൈം പിന്നിട്ടപ്പോഴും 1-1ന് സമനിലയിൽ കുരുക്കിയ ഒഡിഷയ്ക്ക് ഷൂട്ടൗട്ടിൽ പിഴക്കുകയായിരുന്നു.
മിസോറാമിനെ സഡൻ ഡെത്തിലാണ് റെയിൽവേ തോൽപ്പിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും 1-1നു സമനിലയിൽ പിരിഞ്ഞതിനു പിറകെ ഷൂട്ടൗട്ടിലും സമനില (4-4) പാലിച്ചു. സഡൻ ഡെത്തിൽ വിജയം റെയിൽവേയ്ക്കൊപ്പമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |