SignIn
Kerala Kaumudi Online
Thursday, 28 March 2024 5.41 PM IST

വിജയ് ഹസാരേയിൽ കേരളത്തിന് വിജയത്തുടക്കം

kerala-cricket

ആദ്യ മത്സരത്തിൽ കേരളം ആറുവിക്കറ്റിന് ചണ്ഡിഗഡിനെ തോൽപ്പിച്ചു

രാജ്കോട്ട് :വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ എലൈറ്റ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. ആറു വിക്കറ്റിന് ചണ്ഡിഗഡിനെയാണ് കേരളം കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചണ്ഡിഗഡിനെ 184/8ൽ ഒതുക്കിയ കേരളം 16 ഓവറുകളും ആറു വിക്കറ്റും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. 78 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 59 റൺസെടുത്ത് പുറത്താകാതെ നിന്ന സച്ചിൻ ബേബിയാണ് കേരളത്തിന്റെ വിജയശിൽപി. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (46), ക്യാപ്ടൻ സഞ്ജു സാംസൺ (24), വിഷ്ണു വിനോദ് (32) എന്നിവരും തിളങ്ങി.

10 ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫും എട്ട് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കിയ ബേസിൽ തമ്പിയും ഓരോ വിക്കറ്റ് വീഴ്ത്തിയ മനു കൃഷ്ണൻ, വിഷ്ണു വിനോദ് എന്നിവരും ചേർന്നാണ് നേരത്തേ ചണ്ഡിഗഡിനെ 184ൽ ഒതുക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KERALA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.