ദുബായ്: കിവീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗിസിൽ 150 റൺസും രണ്ടാം ഇന്നിംഗ്സിൽ 62 റൺസും നേടിയ ഇന്ത്യൻ ബാറ്റർ മായാങ്ക് അഗർവാളിന് ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ വൻ കുതിപ്പ് . പരമ്പര തുടങ്ങുമ്പോൾ 41-ാം റാങ്കിലുണ്ടായിരുന്ന മായാങ്ക് 30 പടവുകൾ കയറി 11-ാം റാങ്കിലെത്തി.
ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ടാം റാങ്കിലേക്കുയർന്നു.
ആൾറൗണ്ടർമാരുടെ പട്ടികയിലും അശ്വിൻ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിൻ രണ്ടാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |