മെൽബൺ: മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് അടുത്ത വർഷത്തെ ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ നിന്ന് പിന്മാറി. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സെറീനയ്ക്ക് ഈ വർഷം വിംബിൾഡണിന് ശേഷം കളിക്കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഏറ്റവുമധികം ഗ്രാൻഡ് സ്ലാം കിരീടം നേടിയ വനിതാതാരം എന്ന 24 കിരീടങ്ങളുള്ള മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിനൊപ്പമെത്താൻ സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |