കേരള ബ്ളാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളുമായി 1-1ന് സമനിലയിൽ പിരിഞ്ഞു.
മഡ്ഗാവ് : കഴിഞ്ഞ മത്സരത്തിൽ ഒഡിഷ എഫ്.സിയെ തോൽപ്പിച്ചതിന്റെ ആവേശത്തിലിറങ്ങിയ കേരള ബ്ളാസ്റ്റേഴ്സിന് ഐ.എസ്.എല്ലിൽ വീണ്ടും സമനില. ഇന്നലെ ഈസ്റ്റ് ബംഗാളാണ് 1-1ന് ബ്ളാസ്റ്റേഴ്സിനെ സമനിലയിൽ പിടിച്ചത്. 37-ാംമിനിട്ടിൽ മെഴ്സല ഈസ്റ്റ് ബംഗാളിനായും 44-ാംമിനിട്ടിൽ അൽവാരോ വസ്ക്വേസ് ബ്ളാസ്റ്റേഴ്സിനായും വല ചലിപ്പിച്ചു. ബ്ളാസ്റ്റേഴ്സിന്റെ സീസണിലെ മൂന്നാം സമനിലയാണിത്.
അഞ്ചുമത്സരങ്ങളിൽ നിന്ന് ആറുപോയിന്റായ കേരള ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഏഴാമതാണ്. ഇതുവരെ ഒരു കളിയും ജയിക്കാത്ത ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |