SignIn
Kerala Kaumudi Online
Thursday, 25 April 2024 2.18 PM IST

ഏകദിന പരമ്പരയ്ക്ക് വിരാടില്ല

virat-rohit

വിരാടും രോഹിതും ഒരുമിച്ച് കളിക്കാനിറങ്ങുന്നത് വൈകും

വിരാട് അവധി ചോദിച്ചത് കുടുംബത്തോടൊപ്പം കഴിയാൻ

മുംബയ്: ഏകദിനത്തിലെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട വിരാട് കൊഹ്‌ലി ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐക്ക് കത്തുനൽകി. വിരാടിനെ ഏകദിന ക്യാപ്ടൻസിയിൽ നിന്ന് നീക്കിയതിന് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ളത്.

മകൾ വാമികയുടെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതിനുവേണ്ടി തനിക്ക് ഏകദിന പരമ്പരയിൽ അവധിനൽകണമെന്നാണ് വിരാട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 11 നാണ് വാമികയുടെ പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാനാണ് വിരാട് ആഗ്രഹിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ജനുവരി 11 മുതൽ 15 വരെയാണ്. ഏകദിന പരമ്പര ആരംഭിക്കുന്നത് ജനുവരി 19നാണ്.

അതേസമയം ഏകദിനത്തിനില്ലെന്ന വിരാടിന്റെ നിലപാട് മറ്റുചില അഭ്യൂഹങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഏകദിനത്തിലെ നായകൻ രോഹിത് ശർമ്മയ്ക്ക് കീഴിൽ കളിക്കാൻ വിരാടിന് താത്പര്യമില്ലെന്നതിനാലാണ് അവധി ചോദിച്ചിരിക്കുന്നത് എന്നാണ് അഭ്യൂഹം.അതേസമയം പരിക്കുമൂലം രോഹിത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരാട് നാട്ടിലേക്ക് മടങ്ങുമ്പോൾ രോഹിത് ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്താനാണ് സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRAT ROHIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.