ഹ്യുയേൽവ : സ്പെയ്നിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ വിജയം നേടി നിലവിലെ ചാമ്പ്യനായ ഇന്ത്യൻ താരം പി.വി സിന്ധു. സ്ളൊവാക്യയുടെ മാർട്ടിന റെപിസ്കയെ 21-7,21-9 എന്ന സ്കോറിനാണ് സിന്ധു കീഴടക്കിയത്. പുരുഷ വിഭാഗത്തിൽ യുവ ഇന്ത്യൻ താരം ലക്ഷ്യ സെൻ 22-20 15-21 21-18 എന്ന സ്കോറിന് കെന്റ നിഷിമോട്ടോയെ കീഴടക്കി മൂന്നാം റൗണ്ടിലെത്തി. കെ.ശ്രീകാന്ത് ചൈനയുടെ ലീ ഷി ഫെംഗിനെ 15-21, 21-18, 21-17 എന്ന സ്കോറിനും മലയാളി താരം എച്ച്.എസ് പ്രണോയ് ലോംഗ് ആംഗസിനെ 13-21, 21-18, 21-19 എന്ന സ്കോറിനും തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |