ന്യൂഡൽഹി: ഐ.പി.എല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നൗ ടീമിന്റെ പ്രധാന പരിശീലകനായി മുൻ സിംബാബ്വെ നായകൻ ആൻഡി ഫ്ലവർ ചുമതലയേറ്റു. കഴിഞ്ഞ രണ്ട് സീസണുകളിൽകിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹപരിശീലകനായിരുന്നു ഫ്ലവർ. മുൻ പഞ്ചാബ് നായകൻ കെ.എൽ രാഹുലും സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലക്നൗ ടീമിൽ എത്തുമെന്ന് കരുതുന്നു. ഇംഗ്ലണ്ട് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ഫ്ലവർ 2010ൽ അവരെ ട്വന്റി-20 ലോകചാമ്പ്യൻമാർ ആക്കിയിരുന്നു. ടെസ്റ്റ് റാങ്കിംഗിൽ ഇംഗ്ലണ്ടിനെ ഒന്നാം സ്ഥാനത്തെത്തിക്കാനായതും ആൻഡിയുടെ പരിശീലന മികവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |