ജയ്പൂർ : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ക്വാർട്ടറിൽ കർണാടകയെ കീഴടക്കി തമിഴ്നാടും ഉത്തർപ്രദേശിനെ വീഴ്ത്തി ഹിമാചൽപ്രദേശും സെമി ഫൈനലിൽ എത്തി. കരുത്തരായ ഉത്തർപ്രദേശിനെ അഞ്ച് വിക്കറ്റിന് അട്ടിമറിച്ചാണ് ഹിമാചൽ പ്രദേശ് അവസാന നാലിൽ ഇടംനേടിയത്.കർണാടകയ്ക്കെതിരെ 151റൺസിന്റെ വമ്പൻജയമാണ് തമിഴ്നാട് നേടിയത്.
തമിഴ്നാട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 354 റൺസ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ കർണാടക 39 ഓവറിൽ 203 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
സെഞ്ചുറി നേടിയ ജഗദീശനാണ് (101 പന്തിൽ 102, 9 ഫോർ1 സിക്സ്) തമിഴ്നാട് ഇന്നിംഗ്സിന്റെ നട്ടെല്ലായത് 39 പന്തിൽ 7ഫോറും 6 സിക്സും ഉൾപ്പെടെ 79 റൺസുമായി പുറത്താകാതെ നിന്ന ഷാരൂഖ് ഖാൻ വെടിക്കെച്ച് പ്രകടനവുമായി തന്റെ റോൾ ഭംഗിയാക്കി.
രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശിന് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഹിമാചൽ 45.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി (208/5).
കേരളം ഇന്ന്
സർവീസസിനെ നേരിടും
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് ക്വാർട്ടർ ഫൈനലിൽ സർവീസസിനെ നേരിടും. എലൈറ്റ് ഗ്രൂപ്പ് ഡിയിൽ നിന്ന് 16 പോയിന്റുമായി ഒന്നാം സ്ഥാനം നേടിയാണ് കേരളം ക്വാർട്ടറിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |