മഡ്ഗാവ്: എഫ്.സി ഗോവയിലെ ചുമതലയൊഴിഞ്ഞ് എടികെ മോഹൻ ബഗാന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത യുവാൻ ഫെറാൻഡോയ്ക്ക് പുതിയ ടീമിൽ വിജയത്തുടക്കം.
ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ എടികെ മോഹൻ ബഗാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. ഇരട്ടഗോളുകൾ നേടിയ ഹ്യൂഗോ ബൗമസും ഒരു ഗോൾ നേടിയ ലിസ്റ്റൺ കൊളാക്കോയുമാണ് ബഗാന് ജയം സമ്മാനിച്ചത്. വി.പി സുഹൈറും മഷൂർ ഷെരീഫുമാണ് നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്.
ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |