SignIn
Kerala Kaumudi Online
Friday, 19 April 2024 6.43 PM IST

കേരള ഒളിമ്പിക്‌സ്: ഒാടിയെത്താൻ ഫോട്ടോ വണ്ടിയും അന്തർദേശീയ കായിക ഫോട്ടോഗ്രാഫി പ്രദർശനം ഫെബ്രുവരി 13 മുതൽ

media

തിരുവനന്തപുരം: ഫെബ്രുവരി 15 മുതൽ 24 വരെ നടക്കുന്ന പ്രഥമ കേരള ഒളിമ്പിക്‌സിനോടനുബന്ധിച്ച് കേരള മീഡിയ അക്കാഡമിയും കേരള പത്രപ്രവർത്തക യൂണിയനും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി അന്തർദേശീയ കായിക ഫോട്ടോഗ്രാഫി പ്രദർശനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 മുതൽ 24 വരെ തിരുവനന്തപുരത്താണ് പ്രദർശനം. പ്രദർശനത്തിന്റെ ഭാഗമായി ജില്ലകളിൽ ഫോട്ടോ വണ്ടിയും പ്രയാണം നടത്തും. ഈ മാസം 29ന് പയ്യോളിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി ഫെബ്രുവരി 10ന് തലസ്ഥാനത്ത് യാത്ര അവസാനിപ്പിക്കും.

ഫോട്ടോകൾക്ക് പുറമേ കേരളത്തിന്റെ കായിക ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്ന പത്രവാർത്തകളും പ്രദർശനത്തിലുണ്ടാകും. മികച്ച സ്‌പോർട്സ് ചിത്രങ്ങൾക്കൊപ്പം ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളും ഇതിന്റെ ഭാഗമാകും. എക്‌സിബിഷനിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിന് 50,000 രൂപയും രണ്ടാം സമ്മാനമായി 25,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും ലഭിക്കും.

ഗെയിംസിനോടനുബന്ധിച്ച് മാദ്ധ്യമപ്രവർത്തകർക്കായി ഫെബ്രുവരി 1,2 തീയതികളിൽ തിരുവനന്തപുരത്ത് വർക്ക്ഷോപ്പും സംഘടിപ്പിക്കുമെന്ന് മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ബാലഗോപാൽ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.പി.റെജി, ജില്ലാപ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KERALA OLYMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.