SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.51 PM IST

ക്രിസ് മോറിസ് വിരമിച്ചു

morris

ജോഹന്നാസ്‌ബർഗ്:ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടറും ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ താരവുമായ ക്രിസ് മോറിസ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇന്നലെ 34കാരനായ മോറിസ് വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്ലബായ ടൈറ്റൻസിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാനാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.

ക്രിക്കറ്റിന്റെ എല്ലാഫോർമാറ്റിൽ നിന്നും ഞാൻ വിരമിക്കുകയാണ്. എന്റെ ഈ യാത്രയിൽ ചെറുതും വലുതുമായ സഹായങ്ങൾല ചെയ്ത എല്ലാവർക്കും നന്ദി. വിസ്മയകരമായിരുന്നു ഈ യാത്ര.ടൈറ്റൻസിന്റെ പരിശീലകനാകുന്നതിൽ സന്തോഷമുണ്ട്.-മോറിസ് കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി 4 ടെസ്റ്റുകളിൽ നിന്ന് 459 റൺസും 4 വിക്കറ്റും നേടി. 42 ഏകദിനങ്ങളിൽ നിന്ന് 1756 റൺസും 48 വിക്കറ്റും 23ട്വന്റി-20 മത്സരങ്ങളിൽ നിന്നായി 697 റൺസും 34 വിക്കറ്റും നേടി. 2021ലെ ഐ.പി.എൽ സീസണിലേക്കായി 16.5 കോടി രൂപ മുടക്കായാണ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ഡെയർ ഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകൾക്ക് വേണ്ടിയും മോറിസ് കളിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MORRIS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.