SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.41 AM IST

ആഫ്രിക്കയ്ക്ക് പരമ്പര ദക്ഷിണ

india-cricket

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി

മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-1ന് ആതിഥേയർ സ്വന്തമാക്കി

കേപ്ടൗൺ : ദക്ഷിണാഫിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും തോറ്റ് ഇന്ത്യൻ ടീം. ഇതോടെ 2-1ന് പരമ്പര ആതിഥേയർക്ക് സ്വന്തമായി. കേപ്ടൗണിൽ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം ഇന്നിംഗ്സിലെ ലക്ഷ്യമായ 212 റൺസ് ചേസ് ചെയ്തെടുക്കുകയായിരുന്നു. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ വിജയിച്ചിരുന്ന ഇന്ത്യയെ ജോഹന്നാസ് ബർഗിലെ രണ്ടാം ടെസ്റ്റിൽ ചേസ് ചെയ്ത് തോൽപ്പിച്ചതിന് സമാനമായ രീതിയിലായിരുന്നു കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയുടെ ഏഴുവിക്കറ്റ് വിജയം.

കേപ്ടൗണിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 223 റൺസെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 210 റൺസിൽ അവസാനിച്ചിരുന്നു.തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 198 റൺസിന് ആൾഒൗട്ടായതോടെയാണ് ആതിഥേയർക്ക് വിജയലക്ഷ്യമായി 212 റൺസ് നിശ്ചയിക്കപ്പെട്ടത്. മൂന്നാം ദിവസം കളിനിറുത്തുമ്പോൾ 101/2 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക ഇന്നലെ ഒരു വിക്കറ്റ് കൂടി മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. കീഗൻ പീറ്റേഴ്സൺ(82),റാസി വാൻഡർ ഡസൻ(41*),ടെംപ ബൗമ(32*),ഡീൻ എൽഗാർ (30) എന്നിവരുടെ പോരാട്ടമാണ് ആതിഥേയർക്ക് മറ്റൊരു ചേസിംഗ് ജയം നൽകിയത്.

ആദ്യ ഇന്നിംഗ്സിൽ 72 റൺസും രണ്ടാം ഇന്നിംഗ്സിൽ 82 റൺസും നേടിയ കീഗൻ പീറ്റേഴ്സണാണ് മാൻ ഒഫ് ദ മാച്ച്. പരമ്പരയിലാകെ 276 റൺസ് നേടിയ കീഗൻ മാൻ ഒഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി.

പന്തടിച്ചത് പാഴായി

ആദ്യ ഇന്നിംഗ്സിൽ വിരാട് കൊഹ്‌ലിയുടെയും (79) ചേതേശ്വർ പുജാരയുടെയും (43) മികവിലാണ് ഇന്ത്യ 223 റൺസിലെത്തിയത്. മറുപടിയായി കീഗന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു ദക്ഷിണാഫ്രിക്കയെ 210ലെത്തിച്ചത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി റിഷഭ് പന്ത് നേടിയ സെഞ്ച്വറി (139 പന്തിൽ 100 റൺസ് ) മത്സരത്തിലെ മികച്ച മുഹൂർത്തമായി. എന്നാൽ റിഷഭിന് പിന്തുണ നൽകാൻ ആർക്കും കഴിയാതെപോയതാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആദ്യ ഇന്നിംഗ്സിൽ 27 റൺസ് നേടിയിരുന്ന റിഷഭ് തന്റെ ബാറ്റിംഗ് ശൈലിയെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.

സ്കോർ കാർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 223

വിരാട് 79,പുജാര 43

റബാദ 4/73,ജാൻസൺ 3/55

ദ.ആഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 210

കീഗൻ പീറ്റേഴ്സൺ 72

ബുംറ 5/42,ഷമി 2/39

ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 198

റിഷഭ് പന്ത് 100*,വിരാട് 29

ദ.ആഫ്രിക്ക രണ്ടാം ഇന്നിംഗ്സ് 212/3

കീഗൻ 82,റാസി 41,ബൗമ 32,എൽഗാർ 30

മാൻ ഒഫ് ദ മാച്ച് & മാൻ ഒഫ് ദ സിരീസ് : കീഗൻ പീറ്റേഴ്സൺ

പരമ്പര ഇങ്ങനെ

ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ജയം 113 റൺസിന്

രണ്ടാം ടെസ്റ്റിൽ ഏഴുവിക്കറ്റിന് ദക്ഷിണാഫ്രിക്കൻ ജയം

മൂന്നാം ടെസ്റ്റിലും ഏഴുവിക്കറ്റിന് ദക്ഷിണാഫ്രിക്കൻ ജയം

ഇനി ഏകദിനങ്ങൾ

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇനി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ളത്.ഈ മാസം 19നാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 21നും അവസാന മത്സരം 23നും നടക്കും.കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.വിരാട് ടീമിലുണ്ടാവും.

തോൽവിയിൽ ഒഴിവുകഴിവുകളൊന്നും പറയാനില്ല. തോൽവിയെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നു. ബാറ്റിംഗ് നിരയ്ക്ക് സ്ഥിരത പുലർത്താനാവാത്തത് വലിയ പ്രശ്നം തന്നെയാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. പിഴവുകൾ വിശദമായി വിലയിരുത്തി മുന്നോട്ടുപോകും.
- വിരാട് കൊഹ്‌ലി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA CRICKET, 1
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.