ദുബായ്: ഈ വർഷം ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ മത്സരിക്കും. ഒക്ടോബർ 23-ന് മെൽബണിൽ നടക്കുന്ന തങ്ങളുടെ സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഒക്ടോബർ16 മുതൽ നവംബർ 13 വരെ നടക്കുന്ന ടൂർണമെന്റിന്റെ ഷെഡ്യൂൾ ഇന്നലെ ഐ.സി.സി. പുറത്തിറക്കി. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിലും ഇന്ത്യ ആദ്യ മത്സരത്തിൽ പാകിസ്ഥാനെയാണ് നേരിട്ടിരുന്നത്.
സൂപ്പർ 12 റൗണ്ടിൽ പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇതോടൊപ്പം യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന രണ്ടു ടീമുകൾ കൂടി ഗ്രൂപ്പിൽ ഉൾപ്പെടും. ആസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഒന്നാം ഗ്രൂപ്പിലുള്ളത്.
16 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ടിൽ എട്ടുരാജ്യങ്ങളാണുള്ളത്. ഇവരിൽ നിന്ന് നാലു ടീമുകൾ സൂപ്പർ 12ലേക്ക് യോഗ്യത നേടും.റാങ്കിംഗിൽ മുന്നിലുള്ള എട്ടു ടീമുകൾ സൂപ്പർ 12 റൗണ്ടിൽ നേരിട്ട് എത്തിയിട്ടുണ്ട്. അഡ്ലെയ്ഡ്, ബ്രിസ്ബെയ്ന്, ഗീലോംഗ്, ഹൊബാർട്ട്, മെൽബൺ, പെർത്ത്, സിഡ്നി എന്നീ വേദികളിലായാണ് മത്സരങ്ങൾ.
പ്രാഥമിക റൗണ്ട്
ഗ്രൂപ്പ് എ
ശ്രീലങ്ക,നമീബിയ,എന്നിവർക്കൊപ്പം ക്വാളിഫിക്കേഷൻ റൗണ്ടിൽ നിന്ന് രണ്ട് ടീമുകൾ
ഗ്രൂപ്പ് ബി
വെസ്റ്റ് ഇൻഡീസ്,സ്കോട്ട്ലാൻഡ് എന്നിവർക്കൊപ്പം ക്വാളിഫിക്കേഷൻ റൗണ്ടിൽ നിന്ന് രണ്ട് ടീമുകൾ
സൂപ്പർ 12
ഗ്രൂപ്പ് 1
ഇന്ത്യ
പാകിസ്ഥാൻ
ദക്ഷിണാഫ്രിക്ക
ബംഗ്ളാദേശ്
ഗ്രൂപ്പ് ബി വിന്നർ
ഗ്രൂപ്പ് എ റണ്ണർ അപ്പ്
ഗ്രൂപ്പ് 2
ആസ്ട്രേലിയ
ന്യൂസിലാൻഡ്
ഇംഗ്ളണ്ട്
അഫ്ഗാനിസ്ഥാൻ
ഗ്രൂപ്പ് എ വിന്നർ
ഗ്രൂപ്പ് ബി റണ്ണർ അപ്പ്
ഇന്ത്യയുടെ മത്സരങ്ങൾ
ഒക്ടോബർ 23
Vs പാകിസ്ഥാൻ
ഒക്ടോബർ 27
Vs ഗ്രൂപ്പ് എ റണ്ണർ അപ്പ്
ഒക്ടോബർ 30
Vs ദക്ഷിണാഫ്രിക്ക
നവംബർ 2
Vs ബംഗ്ളാദേശ്
നവംബർ 1
Vs ഗ്രൂപ്പ് ബി വിന്നർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |