ലക്നൗ : ക്വാർട്ടർ ഫൈനലിൽ യായ്ലാൻഡിന്റെ സുപനിദ കാറ്റേതിംഗിനെ കീഴടക്കി പി.വി സിന്ധു സെയ്ദ് മോഡി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിയിലെത്തി. ഒരു മണിക്കൂർ അഞ്ചുമിനിട്ട് നീണ്ട പോരാട്ടത്തിൽ 11-21,21-12,21-17 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. സെമിയിൽ റഷ്യയുടെ എവൽജിനയാണ് സിന്ധുവിന്റെ എതിരാളി.പുരുഷ സിംഗിൾസിൽ മലയാളിതാരം എച്ച്.എസ് പ്രണോയ് ക്വാർട്ടറിൽ അർനോഡ് മെർക്കലെയോട് തോറ്റ് പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |