SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.02 PM IST

റഷ്യയെ കായികമായി നേരിടും

russia

റഷ്യ,ബെലറൂസ് താരങ്ങളെ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഒളിമ്പിക് കമ്മിറ്റി

ലോകകപ്പിൽ നിന്ന് റഷ്യയെ ഒഴിവാക്കി ഫിഫ,റഷ്യൻ ക്ളബുകൾക്കും വിലക്ക്

മോസ്‌കോ: യുക്രെയ്‌നുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര കായികരംഗത്ത് റഷ്യയ്ക്ക് തിരിച്ചടി. റഷ്യ,ബെലറൂസ് എന്നിവിടങ്ങളിൽ നിന്നുള്ള കായിക താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്നലെ ചേർന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി കായിക ഫെഡറേഷനുകളോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങളിൽ നിന്ന് റഷ്യൻ ടീമിനെ ഒഴിവാക്കിയ ലോക ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) റഷ്യൻ ക്ളബുകളെ യൂറോപ്പിലെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് വിലക്കുകയും ചെയ്തു.

ലോകകപ്പ് യോഗ്യതാ റൗണ്ട് പ്ളേ ഓഫിൽ ഇംഗ്ലണ്ട്, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങൾ റഷ്യക്കെതിരെ കളിക്കാനില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഫിഫയുടെ തീരുമാനം. പ്രതിഷേധമുയർന്നതോടെ ആദ്യം റഷ്യൻ ടീമിനോട് ദേശീയ ഗാനവും ദേശീയ പതാകയും ഒഴിവാക്കണമെന്നായിരുന്നു ഫിഫ ആവശ്യപ്പെട്ടിരുന്നത്. ലോകകപ്പ് പ്ളേ ഓഫിൽ ഫുട്‌ബാൾ യൂണിയൻ ഒഫ് റഷ്യ എന്ന പേരിൽ മത്സരിക്കണമെന്നും നിർദ്ദേശിച്ചു. എന്നാൽ ഫിഫയുടെ ഈ തീരുമാനത്തെ അംഗീകരിക്കില്ലെന്നും ഏത് പേരിൽ കളിച്ചാലും റഷ്യക്കെതിരെ മത്സരിക്കാനില്ലെന്നും പോളിഷ് ഫുട്‌ബാൾ അസോസിയേഷൻ ഉറച്ച നിലപാടെടുത്തു. പോളണ്ടിനെതിരായ മത്സരത്തിൽ ജയിച്ചാൽ ചെക്ക് റിബ്ലിക്കുമായോ സ്വീഡനുമായിട്ടായിരിക്കും റഷ്യയുടെ അടുത്ത മത്സരം. ഫിഫയുടെ തീരുമാനത്തിൽ തങ്ങളും തൃപ്തരല്ലെന്ന് സ്വീഡനും അറിയിച്ചു. ഇതോടെയാണ് കൂടുതൽ കടുത്ത തീരുമാനമെടുക്കാൻ ഫിഫ നിർബന്ധിതമായത്.

ജൂലായിൽ ഇംഗ്ളണ്ടിൽ നടക്കാനിരിക്കുന്ന വനിതകളുടെ യൂറോ കപ്പിലും ഇതോടെ റഷ്യയ്ക്ക് പങ്കെടുക്കാനായേക്കില്ല. ഈ ടൂർണമെന്റിൽ സ്വീഡൻ, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ് എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലാണ് റഷ്യ.

റഷ്യയെ കായികമായി നേരിടുന്നത് ഇങ്ങനെ

1. സംഘർഷ സാഹചര്യത്തിൽ റഷ്യയിൽ മത്സരങ്ങൾ സംഘടിപ്പിക്കരുതെന്ന് ഇന്റർ നാഷണൽ ഒളിമ്പിക് കമ്മറ്റി അന്താരാഷ്ട്ര കായിക സംഘടനകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

2. മേയ് മാസത്തിൽ റഷ്യയിൽ നടക്കേണ്ടിയിരുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ യുവേഫ പാരീസിലേക്ക് മാറ്റി.

3.റഷ്യൻ ഗ്രാൻപ്രീ ഫോർമുലവൺ കാറോട്ട മത്സരങ്ങൾ റദ്ദാക്കി.

4.ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ റഷ്യ,ബെലറുസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്പോൺസർമാരെ വിലക്കി. ലോക ചെസ് ചാമ്പ്യൻഷിപ്പ് റഷ്യയിൽ നിന്ന് മാറ്റിയേക്കും.

5.ലോക ജൂനിയർ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് റഷ്യയിൽ നിന്ന് മാറ്റി.

6. റഷ്യയിൽ നടക്കാനിരുന്ന ബി.ഡബ്ളിയു.എഫ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും മാറ്റി.

7. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു.

8. ഇംഗ്ളീഷ് ക്ളബ് ചെൽസിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് റഷ്യക്കാരൻ റൊമാൻ അബ്രമോവിച്ച് ഒഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RUSSIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.