SignIn
Kerala Kaumudi Online
Thursday, 25 April 2024 9.56 PM IST

പഞ്ചാബ് നായകൻ മായാങ്ക് തന്നെ

mayank

മൊഹാലി: പുതിയ സീസൺ ഐ.പി.എല്ലൽ പഞ്ചാബ് കിംഗ്സിന്റെ നായകനായി ഇന്ത്യൻ താരം മായാങ്ക് അഗർവാളിനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണത്തെ താരലേലത്തിൽ പഞ്ചാബ് ടീമിലെത്തിച്ച ശിഖർ ധവാന്റെ പേരും ക്യാപ്ടൻ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. എന്നാൽ ഫ്രാഞ്ചൈസി മായാങ്കിനെ ചുമതലയേൽപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2018 മുതൽ ടീമിലെ പ്രധാന താരമാണ് മായാങ്ക്. വൈസ് ക്യാപ്ടനായിരുന്ന മായാങ്കിന് കഴിഞ്ഞ സീസണിൽ കെ.എൽ രാഹുലിന് പരിക്കേറ്റപ്പോൾ ടീമിനെ നയിച്ച പരിചയവുമുണ്ട്. ഐപിഎല്ലിൽ 100 മത്സരങ്ങളിൽ നിന്ന് 23.46 ശരാശരിയിൽ 2135 റൺസ് നേടിയ താരമാണ് മായാങ്ക്. ഒരു സെഞ്ച്വറിയും 11 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്

മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയാണ് പഞ്ചാബ് ടീമിന്റെ മുഖ്യ പരിശീലകൻ. പേസ് ബൗളിംഗ് കോച്ചായി ഡാമിയൻ റൈറ്റും ബാറ്റിംഗ്, ഫീൽഡിംഗ്പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‌സും ടീമിനൊപ്പമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MAYANK, 100 ACRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.