SignIn
Kerala Kaumudi Online
Friday, 29 March 2024 3.48 AM IST

പന്താസ്റ്റിക്

pant

മൊഹാലി: വിരാട് കൊഹ്‌ലിയുടെ നൂറാം ടെസ്റ്റിന്റെ ഒന്നാം ദിനം ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിട്ടുണ്ട്. 45 റൺസുമായി രവീന്ദ്ര ജഡേജയും 10 റൺസുമായി ആർ.അശ്വിനുമാണ് ക്രീസിലുള്ളത്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത റിഷഭ് പന്തിന്റെ ഇന്നിഗ്സാണ് ഇന്നലത്തെ സെൻസേഷൻ. സെഞ്ച്വറി നാല് റൺസ് അകലെ നഷ്ടമായ പന്ത് 97 പന്തിൽ 96 റൺസെടുത്തു. 9 ഫോറും 4 സിക്സും പന്തിന്റെ ബാറ്റിൽ നിന്ന് പറന്നു. അർദ്ധ സെഞ്ച്വറി തികച്ച ശേഷം ട്വന്റി-20 ശൈലിയിലാണ് പന്ത് ബാറ്റ് വീശിയത്. 58 റൺസെടുത്ത ഹനുമ വിഹാരിയും തിളങ്ങി.

100-ാം ടെസ്റ്റിനിറങ്ങിയ കൊഹ്‌ലി 45 റൺസ് നേടി. ടെസ്റ്റിൽ 8000 റൺസ് തികയ്ക്കാനും ഇന്നലത്തെ ഇന്നിംഗ്സിലൂടെ താരത്തിനായി. മായങ്ക് അഗർവാൾ (33)​,​ ക്യാപ്ടൻ രോഹിത് ശർമ്മ (29)​,​ശ്രേയസ് (27)​ എന്നിങ്ങനെയാണ് ഇന്നലെയിറങ്ങിയ മറ്റ് ബാറ്റർമാരുടെ പ്രകടനം. ലങ്കയ്ക്കായി ലസിത് എംബഡൽന്യ 2 വിക്കറ്റ് വീഴ്ത്തി.

കൊഹ്‌ലിക്ക് ആദരം

മത്സരത്തിന് മുമ്പ് ഇന്ത്യയുടെ പ്രധാന പരിശീലകൻ രാഹുൽ ദ്രാവിഡ് വിരാട് കൊഹ്‌ലിക്ക് 100-ാം ടെസ്റ്റ് ക്യാപ് നൽകി. കൊഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും ചടങ്ങിൽ സന്നിഹിതയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA TEST
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.