കൊൽക്കത്ത: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റിയൽ കാശ്മീരിനെ ഒന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് ഗോകുലം കേരള എഫ്.സി. ഒന്നാം പകുതിയിൽ ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചറും സ്ലോവേനിയൻ താരം ലുക്കാ മജ്സെനും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ രണ്ടാം പകുതിയിൽ ജിതിൻ എം.സിലൂടെ ഗോകുലം അഞ്ചാം ഗോൾ നേടി. 3-ാം മിനിട്ടിൽ പ്രകാശ് സർക്കാർ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് കാശ്മീർ മത്സരം പൂർത്തിയാക്കിയത്. കാശ്മീരിന് വേണ്ടി ബ്രസീലിയൻ താരം തിയാഗോ ആശ്വാസഗോൾ നേടി. ഗോകുലത്തിന്റെ അടുത്ത മത്സരം കെങ്കറെ എഫ് സിക്കെതിരെ 12 ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |