SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.24 PM IST

ഇന്ത്യൻ വനിതകൾ ഇന്ന് കിവീസിനോട്

india-cricket

ന്യൂസിലാൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും.

ഹാമിൽട്ടണിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ 6.30നാണ് മത്സരം തുടങ്ങുന്നത്.

ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 107 റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

കിവീസ് വനിതകളുടെ മൂന്നാം മത്സരമാണിത്. ഉദ്ഘാടന മത്സരത്തിൽ വിൻഡീസിനോട് മൂന്ന് റൺസിന് തോറ്റ അവർ രണ്ടാം മത്സരത്തിൽ ബംഗ്ളാദേശിനെ ഒൻപത് വിക്കറ്റിന് കീഴടക്കിയിരുന്നു.

മികച്ച ഫോമിലുള്ള സ്മൃതി മന്ഥാന,ക്യാപ്ടൻ മിഥാലി രാജ്,ഹർമൻ പ്രീത് കൗർ, രാജേശ്വരി ഗെയ്ക്ക്‌വാദ്,ജുലാൻ ഗോസ്വാമി തുടങ്ങിയവരുടെ കരുത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ വിൻഡീസ് വനിതകൾ ഏഴുറൺസിന് ഇംഗ്ളണ്ടിനെ തോൽപ്പിച്ചു.

ആദ്യം ബാറ്റുചെയ്ത വിൻഡീസ് ആറു വിക്കറ്റ് നഷ്ടത്തിൽ 225 റൺസടിച്ചപ്പോൾ ഇംഗ്ളണ്ട് 47.4 ഓവറിൽ 218ന് ആൾഒൗട്ടായി.

ഇന്ത്യ Vs ന്യൂസിലാൻഡ്

6.30 am മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.