ബർമിംഗ്ഹാം : ഇന്ത്യൻ യുവതാരം ലക്ഷ്യസെൻ ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തി ചരിത്രം കുറിച്ചു. ഇന്നലെ നടന്ന സെമിയിൽ മലേഷ്യയുടെ ലീ സിൽ ജിയയെ മൂന്നുഗെയിം നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് ലക്ഷ്യ തന്റെ കന്നി ആൾ ഇംഗ്ളണ്ട് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ :21-13,12-21,21-19. ആദ്യ ഗെയിം നേടിയ ലക്ഷ്യയ്ക്ക് രണ്ടാം ഗെയിമിൽ ശ്രദ്ധപാളിയെങ്കിലും അവസാനഗെയിമിലെ തകർപ്പൻ പ്രകടനം ഫൈനലിലേക്കുള്ള വഴിതുറന്നു.
പ്രകാശ് പദുക്കോണിനും പുല്ലേല ഗോപിചന്ദിനും ശേഷം ആൾ ഇംഗ്ളണ്ട് ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് 20കാരനായ ലക്ഷ്യ.
കഴിഞ്ഞയാഴ്ച നടന്ന ജർമ്മൻ ഓപ്പൺ ഫൈനലിൽ ലക്ഷ്യ റണ്ണർഅപ്പായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |