SignIn
Kerala Kaumudi Online
Saturday, 30 March 2024 4.51 AM IST

ഓവൻ കോയ്ൽ ജംഷഡ്പുർ വിട്ടു

owen-coyle

റാഞ്ചി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ പ്രാഥമിക റൗണ്ടിലെ പോയിന്റ് നിലയിൽ ഒന്നാമതെത്തിയെങ്കിലും സെമിയിൽ കേരള ബ്ളാസ്റ്റേഴ്സിനോട് അടിയറവ് പറയേണ്ടിവന്ന ജംഷഡ്പുർ എഫ്.സിയുടെ സ്കോട്ടിഷ് പരിശീലകൻ ഓവൻ കോയ്ൽ സ്ഥാനമൊഴിഞ്ഞു. രണ്ടുസീസണുകളിൽ ജംഷഡ്പുരിനെ പരിശീലിപ്പിച്ച കോയ്ൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ക്ളബിൽ നിന്ന് പടിയിറങ്ങുന്നത്.

തന്റെ ആദ്യ സീസണിൽ ടീമിനെ ആറാം സ്ഥാനത്തെത്തിച്ച ഓവൻ കോയ്ൽ ഇത്തവണ പ്രാഥമിക ഘട്ടത്തിലെ

20 മത്സരങ്ങളിൽ നിന്ന് 13 വിജയവും നാല് സമനിലയുമുൾപ്പടെ 43 പോയിന്റുകൾ നേടിക്കൊടുത്തിരുന്നു. ഇതോ‌ടെ കൂടുതൽ പോയിന്റ് നേടുന്നവർക്കുള്ള ഐ.എസ്.എൽ ഷീൽഡ് ജംഷഡ്പുരിന് ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, OWEN COYLE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.