SignIn
Kerala Kaumudi Online
Saturday, 20 April 2024 9.59 AM IST

ചെന്നൈയുടെ തല മാറി

dhoni

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടൻസി ജഡേജയെ ഏൽപ്പിച്ച് ധോണി

ചെന്നൈ: ഈ സീസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് എം.എസ്.ധോണിയായിരിക്കില്ല. നാളെ കൊൽക്കത്തയ്ക്ക് എതിരെ ആദ്യ മത്സരത്തിന് തന്റെ നായകസ്ഥാനം ധോണി ആൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൈമാറി. 2008ലെ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചിരുന്നത് ധോണിയാണ്. 2012- മുതൽ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമാണ് ജഡേജ .ധോണി ടീമിന്റെ ഭാഗമായി തുടരുമെന്നും നായക സ്ഥാനം ജഡേജക്ക് കൈമാറാനുള്ള തീരുമാനം ധോനിയുടേതാണെന്നും ചെന്നൈ സൂപ്പർ കിംഗ്സ് ടീം വാർത്താ കുറിപ്പിൽ അറിയിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇതിനകം തന്നെ വിരമിച്ച ധോണിയുടെ അവസാന ഐപിഎല്ലായിരിക്കാം ഇത്തവണത്തേത് എന്ന് ആരാധകർ കരുതുന്നുണ്ട്. കഴിഞ്ഞ സീസണിലേതുൾപ്പടെ ധോണിയുടെ കീഴിൽ ചെന്നൈ നാല് ഐ.പി.എൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 220 മത്സരങ്ങളിലാണ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചത്. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവുംകൂടുതൽ വിജയങ്ങൾ നേടിയ രണ്ടാമത്തെ ക്യാപ്ടൻ. 219 സിക്സുകളാണ് ഐ.പി.എല്ലിൽ ധോണി നേടിയത്. സിക്സടിയിൽ നാലാം സ്ഥാനം. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം. 325 ഫോറുകളാണ് പായിച്ചത്. ഇക്കാര്യത്തിൽ 15-ാം സ്ഥാനം. 4746 റൺസാണ് സമ്പാദ്യം. സി.എസ്.കെയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. 126 ക്യാച്ചുകൾ വിക്കറ്റ് കീപ്പറായി നേടിയ ധോണി 39 സ്റ്റംപിംഗുകളും നടത്തി. 2010,2011,2018,2021 വർഷങ്ങളിലാണ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ ഐ.പി.എൽ ചാമ്പ്യന്മാരാക്കിയത്. 2010,2014 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, DHONI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.