മുംബയ്: ഗുജറാത്ത് ടൈറ്റൻസിന്റെ വൈസ് ക്യപ്ടനായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിന് മുമ്പാണ് ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്ടനെ പ്രഖ്യാപിച്ചത്. ഗുജറാത്ത് ആദ്യം സ്വന്തമാക്കിയ മൂന്ന് താരങ്ങളിലൊരാളാണ് നായകനായി മുൻപരിചയമുള്ള റാഷിദ്. റാഷിദ് ദേശീയ ടീമിനെ മൂന്ന് ഫോർമാറ്റിലും നയിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ 2017 മുതൽ സജീവ സാന്നിദ്ധ്യമായ റാഷിദ് 2021 വരെ സൺറൈസേഴ്സ് ഹൈദരാബാദിനുവേണ്ടിയാണ് കളിച്ചത്. 76 മത്സരങ്ങളിൽ നിന്ന് 93 വിക്കറ്റുകൾ വീഴ്ത്തി. പുതിയ സീസണിൽ 15 കോടി രൂപ മുടക്കിയാണ് റാഷിദിനെ ഗുജറാത്ത് സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |