SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.19 AM IST

ചാമ്പ്യൻസ് ലീഗിൽ സൂപ്പർ പോരാട്ടം

champions-legue

ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രാത്രി സൂപ്പർ പോരാട്ടം. ക്വാർട്ടർ ഒന്നാം പാദ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയും സ്പാനീഷ് വമ്പൻമാരായ റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് മത്സരം. പ്രീക്വാർട്ടറിൽ ലില്ലെയെ ഇരുപാദങ്ങളിലുമായി 4-1ന് കീഴടക്കിയാണ് ചെൽസി ക്വാർട്ടറിൽ എത്തിയത്. പി.എസ്.ജിയ്ക്കെതിരെ ഇരുപാദങ്ങളിലുമായി 3-2ന്റെ നാടകീയ ജയം നേടിയാണ് റയൽ അവസാന എട്ടിലെത്തിയത്.

മറ്റൊരു ക്വാർട്ടറിൽ ഇതേസമയത്ത് തന്നെ ബയേൺ മ്യൂണിക്കും വിയ്യാറയലും ഏറ്റുമുട്ടും. ബയേൺ പ്രീക്വാർട്ടറിൽ സാൽസ്ബുർഗിനെ (8-2) വീഴ്ത്തിയപ്പോൾ വിയ്യാറയൽ യവന്റസിനെയാണ് (4-1) മറികടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CHAMPIONS LEGUE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.