SignIn
Kerala Kaumudi Online
Friday, 19 April 2024 11.10 PM IST

കെ.പി.എൽ സെമി ഫൈനൽ ഇന്ന്

kpl

കൊച്ചി: കേരള പ്രീമീയർ ലീഗിന്റെ ഒമ്പതാം പതിപ്പ് സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യസെമിയിൽ എ ഗ്രൂപ്പ് ചാമ്പ്യൻമാരായ ബാസ്‌കോ ഒതുക്കുങ്ങൽ ഗ്രൂപ്പ് ബി റണ്ണേഴ്‌സ്അപ്പായ കെ.എസ്.ഇ.ബിയെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം സെമിയിൽ ബി ഗ്രൂപ്പ് ജേതാക്കളായ ഗോൾഡൻ ത്രെഡ്‌സ് എഫ്‌.സി എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായ സാറ്റ് തിരൂരിനെ നേരിടും. ഇരുമത്സരങ്ങളും വൈകിട്ട് 3.30ന് തുടങ്ങും. സ്‌പോർട്‌സ് കാസ്റ്റ് ഇന്ത്യ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. 10ന് കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിലാണ് ഫൈനൽ.

ബാസ്‌കോയുടെയും കെ.എസ്.ഇ.ബിയുടെയും തുടർച്ചയായ രണ്ടാം സെമിഫൈനലാണിത്. സാറ്റ് തിരൂർ ഇത് മൂന്നാം തവണയാണ് അവസാന നാലിലെത്തുന്നത്. 2020ലാണ് അവസാനം സെമികളിച്ചത്. 2014ന് ശേഷം ഗോൾഡൻ ത്രെഡ്‌സ് എഫ്‌.സി കെ.പി.എൽ സെമിഫൈനലിൽ യോഗ്യത നേടുന്നത് ഇതാദ്യമാണ്. നാലു ടീമുകളിൽ കെ.എസ്.ഇ.ബി മാത്രമാണ് നേരത്തെ കെ.പി.എൽ കിരീടം (2017) ചൂടിയത്. നിലവിലെ റണ്ണേഴ്‌സ് അപ്പ് കൂടിയാണ് അവർ.

ലീഗിലെ 10 മത്സരങ്ങളിൽ ഏഴും ജയിച്ച ബാസ്‌കോ ഇതുവരെ സീസണിൽ തോൽവി അറിഞ്ഞിട്ടില്ല. സാറ്റ് തിരൂരും 7 മത്സരങ്ങൾ ജയിച്ചു. ഒരെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ രണ്ടെണ്ണം തോറ്റു. ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ജയം നേടിയ ടീം ബി ഗ്രൂപ്പ് ചാമ്പ്യൻമാരായ ഗോൾഡൻ ത്രെഡ്‌സ് എഫ്‌.സിയാണ്. എട്ടിലും ജയിച്ചു, രണ്ടെണ്ണത്തിൽ തോൽവി, ഏഴ് മത്സരങ്ങൾ ജയിച്ച കെ.എസ്.ഇ.ബി 2 സമനിലയും ഒരു തോൽവിയും അറിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.