SignIn
Kerala Kaumudi Online
Thursday, 18 April 2024 7.17 PM IST

റോയലായി രാജസ്ഥാൻ

rajasthan-royals

മും​ബ​യ്:​​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ​ര​ത്തി​ൽ​ ​ല​ക്നൗ​ ​സൂ​പ്പ​ർ​ ​ജ​യി​ന്റ്സി​നെ​തി​രെ​ ​3 റൺസിന്റെ നാടകീയ ജയം നേടി രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ആ​ദ്യം​ബാ​റ്റ് ​ചെ​യ്ത​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ് ​20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 165​ ​റ​ൺ​സെ​ടു​ത്തു.​മറുപടിക്കിറങ്ങിയ ലക്നൗ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടാനേ അവർക്കായുള്ളൂ. 4 വിക്കറ്റെടുത്ത് യൂസ്‌വേന്ദ്ര ചഹലും ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റെടുത്ത ട്രെൻഡ് ബൗൾട്ടും ആണ് ലക്നൗ ബാറ്റിംഗ് നിരയിൽ തലവേദന ഉണ്ടാക്കിയത്.
ലക്നൗ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്ടൻ കെ.എൽ രാഹുലിന്റെ (0)​ കുറ്റി തെറിപ്പിച്ച് ബൗൾട്ട് അതിഗംഭീര തുടക്കമാണ് രാജസ്ഥാന് നൽകിയത്. അടുത്ത ബാളിൽ മൂന്നാമനായെത്തിയ കൃഷ്ണപ്പ ഗൗതത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബൗൾട്ട് രാജസ്ഥാന് ഡബിൾ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ജാസൺ ഹോൾഡറും പ്രസിദ്ധിന് വിക്കറ്റ് സമ്മാനിച്ച് വലിയ ചെറുത്ത് നിൽപ്പില്ലാതെ മടങ്ങിയപ്പോൾ 14/3 എന്ന നിലയിലായിരുന്നു ലക്നൗ. ക്വിന്റൺ ഡി കോക്കും (39)​ ദീപക് ഹൂഡയും (25)​ വലിയ തകർച്ചയിൽ നിന്ന് ലക്നൗവിനെ കരകയറ്റി.ഹൂഡയെ ക്ലീൻ ബൗൾഡാക്കി കുൽദീപ് സെൻ ടീം സ്കോർ 55ൽ വച്ച് കൂട്ടുകെട്ട് തകർത്തു. പിന്നീട് വിക്കറ്റ് വേട്ട ചഹൽ ഏറ്റെടുക്കുകയായിരുന്നു.19-ാം ഓവറിൽ പ്രസിദ്ധ് 19 റൺസ് വഴങ്ങിയെങ്കിലും അവസാന ഓവറിൽ വെടിക്കെട്ട് വീരനായ മാർകസ് സ്റ്റോയിനിസിന് (പുറത്താകാതെ 17 പന്തിൽ 38)​ മുന്നിൽ പതറിപ്പോകാതെ 15 റൺസ് പ്രതിരോധിച്ച് കുൽദീപ് റോയൽസിന്റെ ജയമുറപ്പിച്ചു.

നേരത്തേ ​മു​ൻ​നി​ര​ നി​റം​ ​മ​ങ്ങി​യ​പ്പോ​ൾ​ 36​ ​പ​ന്തി​ൽ​ 1​ ​ഫോ​റും​ 6​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 59​ ​റ​ൺ​​സ് ​നേ​ടി​യ​ ​ഹെ​റ്റ്‌​മേ​യ​റാ​ണ് ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​രാ​ജ​സ്ഥാ​ന്റെ​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​അ​ശ്വി​ൻ​ ​(23​ ​പ​ന്തി​ൽ​ 28​ ​റി​ട്ട​യേ​ർ​ഡ് ​ഔ​ട്ട്)​​​ ​ഹെ​റ്റ്മേ​യ​ർ​ക്കൊ​പ്പം​ ​മി​ക​ച്ച​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 18.2 ഓവറിലാണ് അശ്വിൻ റിട്ടയേർഡ് ഔട്ടായത്. ഐ.പി.എല്ലിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യത്തെ താരമാണ് അശ്വിൻ. പകരമെത്തിയ റയാൻ പരാഗ് 1 സിക്സുൾപ്പെടെ പന്തിൽ 8 റൺസ് നേടി. ഗൗ​ത​മും​ ​ഹോ​ൾ​ഡ​റും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RAJASTHAN ROYALS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.