SignIn
Kerala Kaumudi Online
Thursday, 25 April 2024 7.45 PM IST

ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം,പരമ്പര

cricket
cricket

ഖെബെർഹ : ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 332 റൺസിന്റെ വിജയം നേടിയ ദക്ഷിണാഫ്രിക്ക 2-0ത്തിന് പരമ്പര തൂത്തുവാരി.ആദ്യ ഇന്നിംഗ്സിൽ 453 റൺസിന് ആൾഒൗട്ടായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ 176/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്യുകയായിരുന്നു. ബംഗ്ളാദേശിനെ ആദ്യ ഇന്നിംഗ്സിൽ 217 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 80 റൺസിനും ആൾഒൗട്ടാക്കിയാണ് ആതിഥേയർ വിജയം ആഘോഷിച്ചത്. ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാം ഇന്നിംഗ്സിൽ ഏഴും വിക്കറ്റുകൾ നേടിയ സ്പിന്നർ കേശവ് മഹാരാജാണ് ഈ ടെസ്റ്റിലും ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി.രണ്ട് ടെസ്റ്റുകളിലുമായി 16 വിക്കറ്റുകൾ വീഴ്ത്തിയ കേശവ് മാൻ ഒഫ് ു മാച്ചിനൊപ്പം പ്ളെയർ ഒഫ് ദ സിരീസുംസ്വന്തമാക്കി.

രണ്ട് കൊവിഡ് സബ്സ്റ്റിറ്റ്യൂട്ടുകൾ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി കൊവിഡ് സബ്റ്റിറ്റ്യൂഷൻ നടപ്പിലാക്കി ദക്ഷിണാഫ്രിക്ക. ബംഗ്ളാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് പേരെയാണ് ദക്ഷിണാഫ്രിക്ക പകരമിറക്കിയത്. മത്സരത്തിന്റെ നാലാം ദിവസം പൊസിറ്റീവായ സരേൽ എർവിയേയും വിയാൻ മുൾഡറെയും മാറ്റി ഖായാ സോണ്ടേയേയും സ്റ്റർമാനെയുമാണ് കളത്തിലിറക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.