12 -0 ത്തിന് ഒഡിഷ പൊലീസിനെ തോൽപ്പിച്ചു
ഭുവനേശ്വർ : ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബാളിലെ ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യൻസായ ഗോകുലം കേരള എഫ്.സി ഒഡിഷ പോലീസിനെ മറുപടിയില്ലാത്ത ഒരു ഡസൻ ഗോളുകൾക്ക് തോൽപ്പിച്ചു.
17 , 26 ,33 ,48 ,73 മിനിട്ടുകളിലായി അഞ്ചു ഗോളുകൾ നേടിയ മനീഷ കല്യാണാണ് കളിയിലെ താരം. 25-ാം മിനിട്ടിൽ വിൻ തേൻങ്കിതുൻ, 37 -ാം മിനിട്ടിൽ ഗ്രേസ്, 47-ാം മിനിട്ടിൽ ലഭിച്ച സെൽഫ് ഗോളും,61, 86 മിനിട്ടുകളിൽ എൽഷെഡ്ഡായി അച്ചെയാങ്പോ, 70 -ാം മിനിട്ടിൽ രഞ്ജന ചാനു, 77-ാം മിനിട്ടിൽ കരിഷ്മ എന്നിവരും ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടി.
19 ന് എസ് എസ്.ബി വിമൻസ് സ്പോർട്സ് ക്ലബ്ബുമായിട്ടാണ് ഗോകുലത്തിന്റെ ലീഗിലെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |