ചെന്നൈ: യുവ ടേബിൾ ടെന്നിസ് താരം തമിഴ്നാട് സ്വദേശി വിശ്വ ദീനദയാലന് (18) വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇന്നലെ തുടങ്ങിയ 83-ാമത് സീനിയർ ദേശീയ അന്തർദ്ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഞായറാഴ്ച ഗുവാഹത്തിയിൽ നിന്ന് ഷില്ലോംഗിലേക്കുള്ല യാത്രയ്ക്കുിടെ വിശ്വ സഞ്ചരിച്ച കാറിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചാണ് ദുരന്തമുണ്ടായത്. കാർ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിശ്വയെ നോർത്ത് ഈസ്റ്റിലെ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവയ്ക്കൊപ്പം കാറിലുണ്ടായിരുന്ന ടീം അംഗങ്ങളായ രമേശ് സന്തോഷ് കുമാർ, അബിനാഷ് പ്രസന്നാജി ശ്രീനിവാസൻ, കിഷോർ കുമാർ എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള വിശ്വ 27ന് ആസ്ട്രേലിയയിൽ നടക്കുന്ന ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനൊരുങ്ങവെയാണ് ദുരന്തമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |