SignIn
Kerala Kaumudi Online
Thursday, 28 March 2024 8.41 PM IST

മേരി കോമിന് ഒളിമ്പിക് അസോ. ലൈഫ് ടൈം അച്ചീവമെന്റ് അവാർഡ്

mary-kom

തിരുവനന്തപുരം: സംസ്ഥാന ഒളിമ്പിക് അസോസിയേഷന്റെ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവമെന്റ് അവാർഡ് ഇന്ത്യൻ ഇതിഹാസ ബോക്സിംഗ് താരം മേരി കോമിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. ഏപ്രിൽ 30 ന് നടക്കുന്ന കേരള ഗെയിംസ് ഉദ്ഘാടന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുക .നേരത്തെ അൻപതിനായിരം രൂപയായിരുന്ന അവാർഡ് തുക ഈ വർഷം മുതൽ അഞ്ച് ലക്ഷം രൂപയായി ഉയർത്തുകയായിരുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, സെക്രട്ടറി ജനറൽ എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്ത് അവാർഡ് ജൂറി അംഗങ്ങളായ ജി. ഗോപിനാഥ്, മാദ്ധ്യമപ്രവർത്തകൻ ജോൺ സാമൂവൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

50,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന മാദ്ധ്യമ അവാർഡുകളും പ്രഖ്യാപിച്ചു. അജയ് ബെൻ (മലയാള മനോരമ), ജയേഷ് പൂക്കോട്ടൂർ (മാതൃഭൂമി ന്യൂസ്) ഫഹദ് മുനീർ (മലയാള മനോരമ ഫോട്ടോഗ്രാഫർ) എന്നിവർക്കാണ് പുരസ്കാരം. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് പുരസ്‌ക്കാരങ്ങൾ നിർണയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MARYKOM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.