ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷ്റഫ് ഹുസൈൻ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. 40 വയസായിരുന്നു. ബംഗ്ലാദേശിനായി 5 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 2016 ലാണ് രാജ്യത്തിനായി അവസാനം കളത്തിലിറങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കാഡുള്ള താരം ബംഗ്ലാദേശ് പ്രിമിയർ ലീഗ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആകുന്ന ആദ്യ സ്വദേശി താരം കൂടിയാണ്. 2013 ൽ ആയിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |