കളമശേരി: മേയ് ആദ്യവാരം ഇംഗ്ലണ്ടിൽ നടക്കുന്ന ബ്ലൈൻഡ് ഫുട്ബാൾ പരമ്പരയ്ക്കുള്ള 13 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നാല് ഒഫീഷ്യൽസും ടീമിലുണ്ട്.
ടീം അംഗങ്ങൾ: ശിവം നേഗി, സുവേന്ദ്ര സിംഗ് (ഉത്തരാഖണ്ഡ്), പ്രദീപ് പട്ടേൽ (ന്യൂഡൽഹി), ക്ലിംഗ് സോൺ മാറാക്, ഗബ്രിയേൽ നോൺഗർ (മേഘാലയ), വിഷ്ണു ഭാവഗേല (ഗുജറാത്ത്), ധർമ രാംദേവസി (രാജസ്ഥാൻ), സുജിത് (കേരളം), പ്രഫുൽകുമാർ (എം.പി).
സുനിൽ ജെ.മാത്യുവാണ് ഹെഡ് കോച്ച്. അസി. കോച്ച് കെയ്ൻ സീൻ യു.കെ.സ്വദേശിയാണ്. എം.സി. റോയ് (മാനേജർ), നരേഷ് സിംഗ് നയാൽ (ഗോൾഗൈഡ്). ഇംഗ്ലണ്ടുമായി മൂന്നു കളികളാണുള്ളത്. ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള മത്സരങ്ങളാണിത്. ഗെയിംസിനുള്ള അന്തിമ ടീമിനായി ജൂണിൽ സെലക്ഷൻ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |