SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.00 PM IST

ബെൻ സ്റ്റോക്സ് ഇംഗ്ളണ്ട് ക്യാപ്ടൻ

ben-stokes

ലണ്ടൻ :ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ബെൻ സ്റ്റോക്സിനെ നിയമിച്ചു. കഴിഞ്ഞ അഞ്ചുവർഷം ടീമിനെ നയിച്ച ജോ റൂട്ടിന്റെ രാജിയെത്തുടർന്നാണ് ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ ആൾറൗണ്ടറായ സ്റ്റോക്സിന്റെ നിയമനം. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ 81–ാമത്തെ ക്യാപ്ടനാണു സ്റ്റോക്സ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ റോബ് കീയാണ് സ്റ്റോക്സിന്റെ പേര് നിർദേശിച്ചത്.

അവസാനം കളിച്ച 17 ടെസ്റ്റുകളിൽ ഒരേയൊരു വിജയം മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. കഴിഞ്ഞ അഞ്ചു പരമ്പരകളിൽ ഒരു വിജയം പോലും നേടാൻ കഴിയാത്ത ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ്. നായക സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും റൂട്ടിന്റെ രാജിക്ക് പിന്നാലെയാണ് സ്റ്റോക്സ് തീരുമാനം മാറ്റിയത്.

ടെസ്റ്റ് ടീമിനെ നയിക്കാനുള്ള അവസരം ലഭിക്കുന്നതിൽ അഭിമാനിക്കുന്നു. ഇംഗ്ലിഷ് ക്രിക്കറ്റിനു നൽകിയ എല്ലാ സംഭാവനകൾക്കും ജോ റൂട്ടിന് നന്ദി പറയുന്നു. ഡ്രസിംഗ് റൂമിൽ എന്റെ നേതൃപാടവം വളർത്തിയെടുക്കുന്നതിൽ വളരെ വലിയ പങ്കു വഹിച്ച താരമാണു റൂട്ട്. ക്യാപ്ടൻസിയിൽ എനിക്കു പിന്തുണയുമായി റൂട്ട് ഒപ്പമുണ്ടാകുമെന്ന് ഉറപ്പാണ്

– ബെൻ സ്റ്റോക്സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BEN STOKES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.