SignIn
Kerala Kaumudi Online
Saturday, 20 April 2024 5.18 AM IST

കേരള ഗെയിംസിന് ട്രാക്കും ഫീൽഡും റെഡി

kerala-games

കേരള ഗെയിംസ് ഉദ്ഘാടനം നാളെ,മത്സരങ്ങൾ തിങ്കളാഴ്ച മുതൽ

അത്‌ലറ്റിക്സും അക്വാട്ടിക്സും തലസ്ഥാനത്ത്, ഫുട്ബാൾ കൊച്ചിയിൽ

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിന്റെ ഒൗദ്യൗഗിക ഉദ്ഘാടനം നാളെ നടക്കും . മേയ് ഒന്നുമുതൽ പത്തുവരെയാണ് മത്സരങ്ങൾ.19 വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങൾ. ഗെയിംസിലെ പ്രധാന ആകർഷണമായ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് . മെയ് 7, 8 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം വേദിയാകും. അക്വാട്ടിക്സ് മത്സരങ്ങൾ മെയ് 6,7,8 തീയതികളിലായി പിരപ്പൻകോട് അക്വാട്ടിക്സ് കോംപ്ലക്‌സിൽ നടക്കും.

മറ്റൊരു പ്രധാന ഇനമായ ഫുട്ബാളിന് എറണാകുളം മഹാരാജാസ് സ്റ്റേഡിയവും പനമ്പിള്ളി നഗർ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടും വേദിയാകും. മെയ് ഒന്നു മുതല്‍ നാലുവരെയുള്ള വനിതകളുടെ ഫുട്ബാൾ മഹാരാജാസ് സ്റ്റേഡിയത്തിലും, അഞ്ചു മുതൽ ഒൻപതുവരെ പുരുഷ മത്സരങ്ങള്‍ പനമ്പിള്ളി നഗർ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലും നടക്കും. വോളിബോൾ മത്സരങ്ങൾ മെയ് ഒന്ന് മുതല്‍ ഏഴുവരെ വടകരയിലാണ് സംഘടിപ്പിക്കുന്നത്. അഞ്ചു മുതല്‍ എട്ടുവരെ കേരള യൂണിവേഴ്‌സിറ്റി കോർട്ടിലും കേരള പൊലീസ് കോർട്ടിലുമായാണു ബാസ്‌ക്കറ്റ് ബാൾ മത്സരങ്ങൾ.


ആർച്ചറി, ജൂഡോ, തായ്ക്കൊണ്ടോ, കരാട്ടെ മത്സരങ്ങൾക്ക് തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയം വേദിയാകും. മെയ് ഏഴു മുതൻ ഒൻപതു വരെയാണ് ആർച്ചറി മത്സരങ്ങൾ. എട്ട്, ഒൻപത് തിയതികളിൽ ജൂഡോ മത്സരങ്ങളും, ഏപ്രിൽ 30 മുതൽ മെയ് രണ്ടുവരെ തായ്ക്കൊണ്ടോ മത്സരങ്ങളും മെയ് 5,6,7 തീയതികളിൽ കരാട്ടെ മത്സരങ്ങളും നടക്കും. ബാഡ്മിന്റൺ, ഹാൻഡ്‌ബാൾ , വുഷു മത്സരങ്ങൾക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം വേദിയാകും. മെയ് 2,3,4 തീയതികളിൽ ബാഡ്മിന്റണും, 5,6,7,8 തീയതികളിൽ ഹാൻഡ്‌ബാളും, 9,10 തീയതികളിൽ വുഷു മത്സരങ്ങളും നടക്കും. മെയ് ഒന്ന് മുതൽ അഞ്ചുവരെ കനകക്കുന്നിലാണ് ബോക്‌സിംഗ് മത്സരങ്ങൾ. 7,8 തീയതികളിൽ കോവളം ബൈപ്പാസിൽ സൈക്ലിംഗ് നടക്കും. മേയ് നാലു മുതൽ ആറുവരെ കൊല്ലം സ്റ്റേഡിയത്തിലാണ് ഹോക്കി.

ആറ്റിങ്ങൽശ്രീപാദം സ്റ്റേഡിയത്തിൽ മേയ് 4,5 തീയതികളിൽ ഖൊ ഖൊ മത്സരങ്ങളും, 6,7 തീയതികളിൽ റെസലിംഗ് മത്സരവും നടക്കും. വട്ടിയൂർക്കാവ് റേഞ്ചിൽ മേയ് 7,8 തിയതികളിലായാണ് ഷൂട്ടിംഗ് മത്സരങ്ങൾ. മെയ് 6,7,8 തിയതികളിലായി ടെന്നീസ് മത്സരങ്ങൾക്ക് ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബ് വേദിയാകും. 5,6,7,8 തിയതികളിലായി വൈ.എം.സി.എയിലാണ് ടേബിൾ ടെന്നീസ്. ആറു മുതൽഎട്ട് വരെ കൊല്ലം കടപ്പാക്കട സ്റ്റേഡിയത്തിൽ കബഡി മത്സരങ്ങൾ നടക്കും. 7,8,9 തീയതികളിൽ പോത്തൻകോട് എൽ.വി.എച്ച്എസിലാണ് നെറ്റ് ബാൾ. മെയ് 8,9 തീയതികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ റഗ്ബി മത്സരങ്ങളും ശംഖുമുഖം ഐ.ആർ.സി സ്റ്റേഡിയത്തിൽ വെയിറ്റ് ലിഫ്റ്റിംഗ് മത്സരങ്ങളും സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GAMES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.