തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിൽ തിരുവനന്തപുരം കുതിപ്പ് തുടരുന്നു. ഇന്നലത്തെ ആദ്യ ഘട്ടകണക്കുകൾ അനുസരിച്ച് 22 സ്വർണവും 8 വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 40 മെഡലുകളുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.
ഗുസ്തിപിടിച്ച് അനന്തപുരി
പുരുഷ വിഭാഗം ഗ്രീക്കോ റോമൻ ഗുസ്തിയിൽ നാല് മെഡൽ നേടി തിളക്കമാർന്ന പ്രകടനവുമായി തിരുവനന്തപുരം ജില്ല. ഒൻപത് വിഭാഗങ്ങളിലായി നടന്ന ഗ്രീക്കോ റോമൻ ഗുസ്തിയിൽ രണ്ട് വീതം സ്വർണവും വെള്ളിയും നേടിയാണ് തിരുവനന്തപുരം ജില്ല മുന്നിൽ എത്തിയത്. മൂന്ന് വെള്ളി നേടിയ ആലപ്പുഴയും, രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ കൊല്ലം ജില്ലയും മൂന്ന് മെഡലുകളോടെ രണ്ടാം സ്ഥാനത്ത് എത്തി. എറണാകുളം മൂന്നാം സ്ഥാനത്ത് എത്തി.
നീന്തലിൽ തിരുവനന്തപുരത്തിന് ഏഴ്
സ്വർണം
അക്വാട്ടിക്സ് മത്സരങ്ങളുടെ ആദ്യ ദിവസം തിരുവനന്തപുരത്തിന്റെ സർവാധിപത്യം. പിരപ്പൻകോട് ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന ആദ്യ ദിന മത്സരങ്ങളിൽനിന്ന് ഏഴ് സ്വർണവും ഏട്ടു വെള്ളിയും എട്ടു വെങ്കലവുമാണ് തിരുവനന്തപുരം ടീം നീന്തിയെടുത്തത്.
ഹോക്കിയിൽ
എറണാകുളവും കൊല്ലവും
ഹോക്കിയിൽ പുരുഷ വിഭാഗത്തിൽ കൊല്ലവും വനിതാ വിഭാഗത്തിൽ എറണാകുളവും ചാമ്പ്യന്മാരായി. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കണ്ണൂരിനെ തകർത്താണ് കൊല്ലം ജേതാക്കളായത്. പത്തനംതിട്ടയ്ക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വനിതാ വിഭാഗത്തിൽ എറണാകുളത്തിന്റെ വിജയം.
അത്ലറ്റിക്സ് ഇന്നുമുതൽ
കേരളാ ഗെയിംസിലെ അത്ലറ്റിക്സ് മത്സരങ്ങൾ ഇന്ന് രാവിലെ6.30 മുതൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും.
സെക്ലിംഗ് മുക്കോലയ്ക്കൽ
സെക്ലിംഗ് മത്സരങ്ങൾ കോവളം മുക്കോലയ്ക്കൽ റോഡിൽ അഞ്ച് കിലോമീറ്റർ സർക്യൂട്ടിൽ വച്ച് ഇന്ന് രാവിലെ 7 മുതൽ നടക്കും.
ടേബിൾ ടെന്നീസ് : എറണാകുളത്തിനും ആലപ്പുഴയ്ക്കും സ്വർണം
ടേബിൾ ടെന്നീസ് വനിതാപുരുഷ വിഭാഗം ഫൈനലിൽ എറണാകുളം ആലപ്പുഴ ജില്ലാ ടീമുകൾക്ക് സ്വർണം. വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലാ ടീമിനെ 30 നാണ് എറണാകുളം തകർത്തത്.
പുരുഷ വിഭാഗം മത്സരത്തിൽ പാലക്കാടിനെ തകർത്ത് ആലപ്പുഴ സ്വർണം നേടി. വാശിയേറിയ മത്സരത്തിൽ 32 നാണ് ആലപ്പുഴ വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |