കേരള ഗെയിംസ് അശ്വിനും ഷെൽഡയും വേഗമേറിയ താരങ്ങൾ
തിരുവനന്തപുരം: പ്രഥമ കേരളെ ഗെയിംസിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ ദിനം അവസാനിക്കുമ്പോൾ മൂന്നുവീതം സ്വർണവും വെള്ളിയും 2 വെങ്കലവുമായി 26 പോയിന്റുള്ള തിരുവനന്തപുരം തന്നെയാണ് മുന്നിൽ. രണ്ടു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം 20 പോയിന്റുമായി എറണാകുളവും രണ്ടു സ്വർണവും മൂന്നു വെള്ളിയുമടക്കം 19 പോയന്റുമായി ആലപ്പുഴയും രണ്ടും മുന്നും സ്ഥാനങ്ങളിലുണ്ട്.
പുരുഷന്മാരുടെ 100 മീറ്ററിൽ 10.48 സെക്കൻഡിൽ ഫിനിഷ് ചെയ്ത് തിരുവനന്തപുരത്തിന്റെ കെ.പി. അശ്വിൻ വേഗമേറിയ താരമായി. വനിതകളുടെ 100 മീറ്ററിൽ 11.63 സെക്കൻഡിൽ സുവർണ ഫിനിഷ് നടത്തിയ ആലപ്പുഴയുടെ എ.പി. ഷെൽഡ വേഗമേറിയ വനിതാ താരമായി. പുരുഷന്മാരുടെ 100 മീറ്ററിർ തൃശൂരിന്റെ ടി. മിഥുൻ (10.65 സെക്കൻഡ്) വെള്ളിയും പാലക്കാടിന്റെ എം. മനീഷ് (10.90 െക്കൻഡ്) വെങ്കലവും നേടി. വനിതകളിൽ തിരുവനന്തപുരത്തിന്റെ എം.നിബയ്ക്കാണ് (12.31 സെക്കൻഡ്) വെള്ളി. കോട്ടയത്തിന്റെ സാന്ദ്രമോൾ സാബു (12.74 സെക്കൻഡ്) വെങ്കലം നേടി.
പുരുഷന്മാരുടെ 10000 മീറ്ററിർ പാലക്കാടിന്റെ എ.പി. അക്ഷയ്യും (37മിനിട്ട് 35.06 സെക്കൻഡ്) വനിതകളിൽ കൊല്ലത്തിന്റെ എ. അശ്വിനിയും(55 മിനിട്ട് 26.60 സെക്കൻഡ്) സ്വർണം നേടി. വനിതകളുടെ 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ അൻസ ബാബുവും 1500 മീറ്ററിൽ തൃശൂരിന്റെ കെ.പി. അക്ഷയയും സ്വർണമണിഞ്ഞു. 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴയുടെ ആർ. ശ്രീലക്ഷ്മി, ലോംഗ് ജമ്പിൽ കണ്ണൂരിന്റെ ജെറീന ജോൺ (5.80 മീറ്റർ) ,ഹാമർത്രോയിൽ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി (46.03 മീറ്റർ) എന്നിവർ പൊന്നണിഞ്ഞു.
പുരുഷന്മാരുടെ 400 മീറ്ററിൽ കോട്ടയത്തിന്റെ ജെറിൻ ജോയ് (48.46 സെക്കൻഡ്),1500 മീറ്ററിൽ കോട്ടയത്തിന്റെ തന്നെ ബഞ്ചമിൻ ബാബു (4മിനിട്ട് 35.00 സെക്കൻഡ്), 110 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ ബേസിൽ മുഹമ്മദ് (15.87 സെക്കൻഡ്), . ലോംഗ് ജമ്പിൽ തിരുവനന്തപുരത്തിന്റെ മുഹമ്മദ് ആസിഫ് (7.30 മീറ്റർ),ഡിസ്കസ് ത്രോയിൽ കണ്ണൂരിന്റെ സി.ബി. ബിമൽ (38.62 മീറ്റർ) ,ഹാമർത്രോയിൽ പാലക്കാടിന്റെ വിഗ്നേശ് (39.09 മീറ്റർ),ജാവലിൻ ത്രോയിൽ എറണാകുളത്തിന്റെ അരുൺ ബേബി എന്നിവർ സുവർണ താരങ്ങളായി.
ഫ്രീസ്റ്റൈൽ പുരുഷവിഭാഗം ഗുസ്തിയിൽ എറണാകുളം ഓവറോൾ ചാമ്പ്യന്മാരായി. മൂന്ന് സ്വർണവും ഒന്നു വീതം വെള്ളിയും വെങ്കലവും നേടിയാണ് എറണാകുളം ചാമ്പ്യന്മാരായത്.
രണ്ടു വീതം സ്വർണവും വെള്ളിയും നേടി നാലു മെഡലുകളോടെയാണ് ആലപ്പുഴ വനിതാ വിഭാഗത്തിൽ ഒന്നാമതെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |