മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ കിരീടമുറപ്പിച്ചുകഴിഞ്ഞ റയൽ മാഡ്രിഡിനെ മാഡ്രിഡ് ഡർബിയിൽ വിറപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ്. മറുപടിയില്ലാത്ത ഏകഗോളിനാണ് സ്വന്തം തട്ടകത്തിൽ അത്ലറ്റിക്കോ വിജയം കണ്ടത്.40-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് കരാസ്കോയാണ് അത്ലറ്റിക്കോയുടെ വിജയഗോൾ നേടിയത്.
ലീഗിൽ മൂന്ന് മത്സരങ്ങൾ ശേഷിക്കേ റയലിന് 81 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 69 പോയിന്റേയുള്ളൂ. കഴിഞ്ഞ മത്സരത്തിൽ ബാഴ്സലോണ 2-1ന് റയൽ ബെറ്റിസിനെ തോൽപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |