SignIn
Kerala Kaumudi Online
Friday, 26 April 2024 2.44 AM IST

മഴമുന്നറിയിപ്പ്: ശബരിമലയിൽ പ്രത്യേക ജാഗ്രത പുറപ്പെടുവിക്കും,ജില്ലകളിൽ മുൻകരുതൽ ശക്തമാക്കാൻ നിർദ്ദേശം

rain

തിരുവനന്തപുരം: മഴ കടുക്കുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ എല്ലാ ജില്ലകളിലും ശക്തമാക്കാനും ശബരിമലയിലെ മസാപൂജക്കായി ദർശനത്തിനെത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രത പുറപ്പെടുവിക്കാനും ഇന്നലെ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി വിളിച്ചുചേർത്ത ഉന്നതതലയോഗം തീരുമാനിച്ചു.

കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നത്. ആഭ്യന്തര സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി, ജലസേചന വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്‌ക്യൂ, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ, ദുരന്ത നിവാരണ വകുപ്പ് കമ്മീഷ്ണർ, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി, കേന്ദ്ര കാലവസ്ഥ വകുപ്പ് തിരുവനന്തപുരം കേന്ദ്രം ഡയറക്ടർ, മുന്നറിയിപ്പുള്ള 8 ജില്ലകളിലെ കളക്ടർമാർ എന്നിവർ പങ്കെടുത്തു.
മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കരുതൽ നടപടികൾ ശക്തിപ്പെടുത്താൻ ജില്ലാ കലക്ടർമാർ പ്രത്യേക ശ്രദ്ധ പുലർത്തും.പ്രശ്ന സാധ്യതാ സ്ഥലങ്ങളിൽ പ്രത്യേക അലർട്ട് സംവിധാനം ഉണ്ടാക്കണമെന്നും24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാനുംവെള്ളം കയറുന്ന സ്ഥലത്ത് നിന്ന് പമ്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കാനും യോഗം തീരുമാനിച്ചു.

മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം. വേണ്ടിവന്നാൽ ക്യാമ്പ് ആരംഭിക്കണം. ഇവിടങ്ങളിൽ ഭക്ഷണം, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും.

നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ ഉൾപ്പെടെയുള്ള പുരോഗതി വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകി. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോർപ്പറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കുന്നതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. മുഴുവൻ ജില്ലകളിലും ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24*7 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.